പി പി ചെറിയാന്‍
മെന്‍ലോ പാര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്ഫോംസ് വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000 ജീവനക്കാരെയാണ് (ആകെ ജീവനക്കാരുടെ 10%) ഈ ഘട്ടത്തില്‍ ഒഴിവാക്കുന്നത്.
എഐ സാങ്കേതികവിദ്യയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനായി ഡാറ്റാ സെന്ററുകള്‍ക്കും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്താനാണ് കമ്പനിയുടെ തീരുമാനം.
നിലവിലുള്ള പിരിച്ചുവിടലിന് പുറമെ, നികത്താനിരുന്ന 6,000 ഒഴിവുകള്‍ കൂടി മെറ്റ റദ്ദാക്കിയിട്ടുണ്ട്.
മെറ്റയ്ക്ക് പുറമെ സ്‌നാപ്, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും സമാനമായ രീതിയില്‍ ജീവനക്കാരെ കുറയ്ക്കുകയും എഐ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.
അടുത്ത മാസം മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ തൊഴില്‍ വിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.