കേരളത്തില്‍ ചൂടും അന്തരീക്ഷതാപവും വര്‍ധിക്കുന്നു; സൂര്യതാപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ 

By: 600002 On: Apr 24, 2026, 9:21 AM

 


വേനല്‍ച്ചൂടും അന്തരീക്ഷതാപവും ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്. സൂര്യതാപം, താപശരീരശോഷണം, ചൂടുകുരു, പേശീവലിവ് തുടങ്ങിയവയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. 

പ്രായമായവര്‍, രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലിക്കുന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. തിരക്കുള്ള ഇടങ്ങളിലെത്തുന്നത്, ആഹാര-പാനീയ ലഭ്യത ഇല്ലാതിരിക്കുന്നത്, നേരിട്ട് വെയിലേല്‍ക്കുന്നത് എന്നിവയെല്ലാം താപാനുബന്ധ രോഗസാധ്യത വര്‍ധിപ്പിക്കുന്നു.