മെഡിക്കല്‍ ഉപയോഗത്തിന് കഞ്ചാവ്; നിയമങ്ങള്‍ ഇളവ് ചെയ്ത് അമേരിക്ക 

By: 600002 On: Apr 24, 2026, 9:08 AM

 

ആരോഗ്യകരമായ കാരണങ്ങളാല്‍ കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാര്‍ക്ക് അതിനുള്ള വഴി എളുപ്പമാക്കുന്ന പരിഷ്‌കരണവുമായി ട്രംപ് സര്‍ക്കാര്‍. കഞ്ചാവിനെ ഷെഡ്യൂള്‍-1 ല്‍ നിന്ന് സര്‍ക്കാര്‍ നീക്കി. ഹെറോയിന്‍, മെത്തഫിറ്റമിന്‍ തുടങ്ങിയ മെഡിക്കല്‍ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂള്‍-1 ലുള്ളത്. കഞ്ചാവിനെയും ഫെഡറല്‍ സര്‍ക്കാര്‍ ഇക്കൂട്ടത്തിലാണ് വ്യാഴാഴ്ച വരെ ഉള്‍പ്പെടുത്തിയിരുന്നത്. 

ഫെഡറല്‍, സംസ്ഥാന ഏജന്‍സികള്‍ അനുവദിക്കുന്ന കഞ്ചാവ് ഉല്‍പ്പന്നങ്ങളെ ഇനിമുതല്‍ മൂന്നാം ഷെഡ്യൂളിലേക്ക് മാറ്റും. മെഡിക്കല്‍ ഉപയോഗത്തിനുള്ളതായി കണക്കാക്കുന്ന കീറ്റമിന്‍, അനബോളിക് സ്റ്റിറോയ്ഡുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് മൂന്നാം ഷെഡ്യൂള്‍.