മാസ്ക് ബൈലോ 2022 വരെ നീട്ടി ടൊറന്റോ

By: 600007 On: Oct 5, 2021, 1:57 AM

ഡെൽറ്റ വേരിയന്റ് മൂലമുള്ള കോവിഡ് വ്യാപനം തുടരുന്നതിനാൽ ടൊറന്റോ സിറ്റി മാസ്ക് ബൈലോ 2022 വരെ നീട്ടുന്നു. ടൊറോന്റോ ഹെൽത്ത് ഓഫീസർ കഴിഞ്ഞ വെള്ളിയാഴ്ച് നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.ടോറോന്റോ സിറ്റി കൗൺസിലിന്റെ 2022 ജനുവരി യോഗം അവസാനിക്കുന്നതുവരെ മാസ്ക് ബൈലോ ഉണ്ടാവും. ടൊറോന്റോ സിറ്റിയിലെ താമസക്കാർ മൾട്ടി-റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടെ എല്ലാ ഇൻഡോർ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടതുണ്ട്.