പി പി ചെറിയാന്‍
ബാറ്റണ്‍ റൂഷ്: ലൂസിയാനയിലെ മാള്‍ ഓഫ് ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ 17 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22-ഓടെ മാളിലെ ഫുഡ് കോര്‍ട്ടിലായിരുന്നു സംഭവം.
രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്‌സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ വെടിവെപ്പ് നടത്തിയ പ്രധാന പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്രതീക്ഷിതമായുണ്ടായ വെടിവെപ്പില്‍ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയൊന്നുമില്ലെന്നും മാളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.