ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ രണ്ടാനമ്മയ്ക്ക് ജീവപര്യന്തം

By: 600002 On: Apr 24, 2026, 7:42 AM



 

പി പി ചെറിയാന്‍ 

ലാന്‍സിംഗ് (മിഷിഗണ്‍): ആറുവയസ്സുകാരനായ രണ്ടാം മകന്‍ കൈറണ്‍ കെലിമാനെ (Kyron Keleman) ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടാനമ്മ എലീസ കെലിമാന് (34) കോടതി പരോള്‍ ഇല്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

2024 ജനുവരിയില്‍ മിഷിഗണിലെ ഒരു ഹോട്ടലിലായിരുന്നു കൊലപാതകം. കൈറണിന്റെ വയറ്റില്‍ ഏല്‍പ്പിച്ച മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. 

തനിക്ക് കുട്ടിയെ ഇഷ്ടമല്ലെന്നും അവനെ പരിചരിക്കുന്നത് മടുത്തുവെന്നും എലീസ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി കോടതിയില്‍ തെളിഞ്ഞു. ശിശുക്ഷേമ വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ വിമര്‍ശിച്ചു.