പി പി ചെറിയാന്‍
ടെക്‌സാസ്: എം.എസ്.എന്‍.ബി.സി അവതാരകനെതിരെ പട്ടേല്‍ നല്‍കിയ അപകീര്‍ത്തിക്കേസ് ടെക്‌സസ് ഫെഡറല്‍ കോടതി തള്ളി. പട്ടേല്‍ ഓഫിസിനേക്കാള്‍ കൂടുതല്‍ സമയം നൈറ്റ് ക്ലബ്ബുകളില്‍ ചെലവഴിക്കുന്നുവെന്ന അവതാരകന്റെ പരാമര്‍ശം വെറും ആലങ്കാരികമാണെന്നും, അത് അപകീര്‍ത്തികരമായി കാണാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
അതേസമയം, എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ മദ്യപാനശീലത്തെക്കുറിച്ച് ഹൗസ് ഡെമോക്രാറ്റുകള്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. പട്ടേലിന്റെ മദ്യപാനം ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, ഡബ്ല്യു.എച്ച്.ഒ നിര്‍ദ്ദേശിച്ച പരിശോധനയ്ക്ക് വിധേയനാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
തന്റെ മദ്യപാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പട്ടേല്‍ വാദിക്കുമ്പോഴും, ഇത് ഗൗരവകരമായ സാഹചര്യമാണെന്ന് യുഎസ് ജനപ്രതിനിധികള്‍ വ്യക്തമാക്കി.