തിങ്കളാഴ്ച ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാന മൂന്ന് സോഷ്യൽ മീഡിയയുടെയും ഉപയോക്താക്കൾ ആപ്പുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രശ്നത്തിന്റെ കാരണം ഇത് വരെ വ്യക്തമല്ല. ഡിഎൻഎസ് സെർവർ ഡൗൺ ആയതാണ് കാരണമെന്നാണ് ചില മുൻനിര ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആപ്പുകളും ഉൽപ്പന്നങ്ങളും ആക്സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയിൽ പെട്ടുവെന്നും കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കുമെന്നും അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.