ഉറക്കത്തില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നു; കാരണം എന്ത്? 

By: 600002 On: Apr 23, 2026, 11:55 AM

 


ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ വലിയൊരു ഭാഗം ഉറക്കത്തിലാണ് സംഭവിക്കുന്നത്. ഉറക്കത്തിലെ മരണത്തിന് ഏറ്റവും പ്രധാന കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുന്നതാണ്. 

ഉറക്കത്തിനിടയില്‍ ഹൃദയം അപ്രതീക്ഷിതമായി നിശ്ചലമാകുന്ന അവസ്ഥയാണിത്. 2021 ലെ പഠനങ്ങള്‍ പ്രകാരം ഏകദേശം 22 ശതമാനം ഹൃദയസ്തഭനങ്ങളും രാത്രി 10 നും രാവിലെ 6 നും ഇടയിലാണ് സംഭവിക്കുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. 

ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്ന അവസ്ഥയാണ് അരിത്മിയ. ഹൃദയം കൃത്യമായി രക്തം പമ്പ് ചെയ്യാതിരിക്കുന്നത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 

കണ്‍ജസ്റ്റീവ് ഹാര്‍ട്ട് ഫെയിലര്‍, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, നാഡീവ്യൂഹ സംബന്ധമായ കാരണങ്ങള്‍, പക്ഷാഘാതം, അപസ്മാരം, ശാരീരികമായ മറ്റ് അപകടങ്ങള്‍ എന്നിവ കാരണം ഉറക്കത്തില്‍ മരണം സംഭവിക്കുന്നു.