ഉത്തര്‍പ്രദേശില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു

By: 600002 On: Apr 23, 2026, 10:10 AM


ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാര്‍ തൊട്ടുമുന്‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടുത്തമുണ്ടാവുകയായാരുന്നു. 

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.