ഫ്‌ളോറിഡ വെടിവെപ്പ്; കൊലയാളിക്ക് ഉപദേശം നല്‍കിയത് ചാറ്റ്ജിപിടി, ഓപ്പണ്‍ എഐയ്‌ക്കെതിരെ അന്വേഷണം 

By: 600002 On: Apr 23, 2026, 9:36 AM

 

 

ഫ്‌ളോറിഡയില്‍ കഴിഞ്ഞവര്‍ഷമുണ്ടായ വെടിവെപ്പില്‍ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിക്കും പങ്കെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ രണ്ട് പേരുടെ മരണത്തിനും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായ വെടിവെപ്പില്‍ കൊലയാളിക്ക് സഹായകരമായ ഉപദേശങ്ങള്‍ നല്‍കിയത് ചാറ്റ്ജിപിടിയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ പിന്നീട് പോലീസ് വെടിവെച്ച് വീഴ്ത്തിയാണ് കീഴടക്കിയത്. 

ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും ആക്രമണം എങ്ങനെ വേണമെന്നുള്ള പദ്ധതിയും കൊലയാളിക്ക് വിശദമായി പറഞ്ഞുകൊടുത്തത് ചാറ്റ്ജിപിടിയാണെന്ന് ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ ജെയിംസ് ഉത്‌മെയ്ര്‍ പറഞ്ഞു. ഏത് തരം തോക്കും വെടിക്കോപ്പും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ചാറ്റ്ജിപിടിയാണ്. 

ഈ സംഭവത്തില്‍ ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐയ്ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടോ എന്നതിന്റെ നിയമസാധുത അധികൃതര്‍ പരിശോധിച്ചുവരികയാണ്.