ചിമ്പുവിന്റെ ടൈം ട്രാവലർ ചിത്രം 'മാനാട്' ട്രൈലെർ പുറത്ത്

By: 600006 On: Oct 4, 2021, 5:17 PM

നടൻ ചിമ്പു നായകനായെത്തുന്ന 'മാനാട്' ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമിക്കുന്നത്.കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ചിമ്പുവിന് പുറമേ എസ് ജെ സൂര്യ, ഭാരതിരാജ, മനോജ് ഭാരതി രാജ, എസ് എ ചന്ദ്രശേഖർ തുടങ്ങിയവരും അഭിനയിക്കുന്നു. നവംബർ നാലിന് ചിത്രം തീയറ്റർ റിലീസ് ചെയ്യും.