സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് വ്‌ളാദിമിര്‍ പുതിന്‍ 

By: 600002 On: Apr 23, 2026, 9:09 AM

 

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. കൂടിക്കാഴ്ച സമാധാന കരാറുകള്‍ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. റഷ്യയും ബെലാറസും ഒഴികെയുള്ള സ്ഥലങ്ങളില്‍ ചര്‍ച്ചക്ക് തയാറാണെന്ന് സെലന്‍സ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകള്‍ നടത്തി കരാറുകളില്‍ എത്തിയതിനുശേഷം മാത്രമേ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകൂ എന്ന് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇരിക്കില്ലെന്നും ഫലം ഔദ്യോഗികമായി അംഗീകരിക്കാന്‍ മാത്രമേ പുടിന്‍ എത്തൂ എന്നും അദ്ദേഹം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ''കൂടിക്കാഴ്ച ഫലപ്രദമാകണം എന്നതാണ് പ്രധാന കാര്യം,'' പെസ്‌കോവ് പറഞ്ഞു.