പി പി ചെറിയാന്‍
ഫോര്‍ട്ട് വര്‍ത്ത്: ടെക്‌സസിലെ ടാരന്റ് കൗണ്ടി ജയിലില്‍ കഴിയുകയായിരുന്ന 36-കാരനായ തടവുകാരന്‍ മരിച്ചു. ഏപ്രില്‍ 16-ന് ജയിലിലടച്ച ജോണ്‍ ബാര്‍ ആണ് ഏപ്രില്‍ 19 ഞായറാഴ്ച മരണപ്പെട്ടത്.
ഞായറാഴ്ച ജയില്‍ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ബാറിനെ ഉടന്‍ തന്നെ ജോണ്‍ പീറ്റര്‍ സ്മിത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരോള്‍ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയിലിലെത്തി മൂന്നാം ദിവസമാണ് മരണം സംഭവിച്ചത്.
മരണകാരണം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്നും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ബുധനാഴ്ച ഉച്ചവരെ, മരണകാരണം മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് പരസ്യമായി പങ്കുവെച്ചിട്ടില്ല. ഈ സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.