യുഎസ്-ഇറാന്‍ യുദ്ധം: വെടിനിര്‍ത്തല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

By: 600002 On: Apr 22, 2026, 11:01 AM



 

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍: ചര്‍ച്ചകള്‍ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇറാന്‍ ഔദ്യോഗികമായി ഒരു ഏകീകൃത നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

രണ്ടാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇറാന്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാന്‍ യുഎസ് സൈന്യത്തിന് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ചര്‍ച്ച പരാജയപ്പെട്ടാല്‍ ബോംബിംഗ് പുനരാരംഭിക്കുമെന്ന കര്‍ശന നിലപാടിലും മാറ്റമില്ല. ഇതിനിടെ, മുതിര്‍ന്ന യുഎസ് പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കായി ഉടന്‍ പാകിസ്ഥാനിലേക്ക് തിരിക്കും.