ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്‍ത്ഥം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് ഫ്രണ്ട്സ് ഓഫ് ഗ്രീന്‍ വില്ലേജിന്റെ സഹകരണത്തോടെ നടത്തിയ ടാലെന്റ്‌റ് ഓഫ് ടെക്‌സാസ് ടാലെന്റ്‌റ് ഷോ വന്‍ വിജയമായി.
ഏപ്രില്‍ 19ന് ഞായറാഴ്ച വൈകിട്ട് 5.30ന് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ സൂസന്‍ ജേക്കബിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ടാലെന്റ്‌റ് ഷോയില്‍ ഡബ്ല്യൂ എം സി ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് സെക്രട്ടറി രാജേഷ് മാത്യു വിശിഷ്ടാതിഥികള്‍ക്കും എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം അറിയിച്ചു. തുടര്‍ന്ന് സ്ഥാപക പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ എസ് കെ ചെറിയാന്‍ അധ്യക്ഷ പ്രസംഗം നടത്തി.
1997 ല്‍ സ്ഥാപിതമായ ഡബ്ല്യൂ എം സി ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അവബോധം നല്‍കുന്ന നിരവധി പരിപാടികള്‍ ഇതിനോടകം നടത്തിയത് അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിവരിക്കുകയുണ്ടായി. കേരളത്തിലെ കോട്ടയം ജില്ലയില്‍ ഇരുപതോളം വീടുകള്‍ നിര്‍ധനര്‍ക്ക്
വയ്ക്കുന്നതിന്റെ ഭാഗമായുള്ള ധനശേഖരണാര്‍ത്ഥമാണ് ഈ ടാലെന്റ്‌റ് ഷോ സഘടിപ്പിച്ചതിന്റെ ഉദ്ദേശമെന്നും എസ് .കെ ചെറിയാന്‍
പറഞ്ഞു.
അതിനുശേഷം ടാലെന്റ്‌റ് ഷോയുടെ പ്രധാന സ്‌പോണ്‍സര്‍മാരായ ജെയിംസ് ഊലൂട്ട്,സിബു വര്‍ഗീസ്, സുരേഷ് രാമകൃഷ്ണന്‍ എന്നിവരെ
പൊന്നാട അണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഡബ്ല്യൂ എം സി ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് വൈസ് ചെയര്‍ പൊന്നു പിള്ള, മാഗ് പ്രഡിഡന്റ് റോയ് മാത്യു, ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഡോ. രാംദാസ് കണ്ടത്ത് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.
തുടര്‍ന്ന്‌നടത്തപ്പെട്ട ഡോ. സുനന്ദ നായരുടെ നേത്രത്വത്തിലുള്ള സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലെ കലാപ്രതിഭകള്‍ നടത്തിയ വിവിധ നയന മനോഹര നൃത്തങ്ങളും അതുകൂടാതെ ജെയ്മി, ഗീതാഞ്ജലി , ക്രിസ്റ്റല്‍, എന്നിവരുടെ കുച്ചുപ്പിടി, ഭരതനാട്യം എന്നിവയും റീവ പെര്‍ഫോമിങ്ങിന്റെ നേത്രത്വത്തിലുള്ള സംഗീത സാന്ദ്രമായ വയലിന്‍ തീര്‍ത്ത ഫ്യൂഷന്‍ സംഗീത മേളയും, സുനില്‍ ചിക്കാഗോ, റോഷി മാലേത്ത്, റോണിസി മാലേത്ത് , മെറീന, മേഴ്സി, സിസി രാജേഷ് , രാമചന്ദ്രന്‍ വടക്കേമഠം എന്നിവരുടെ നേത്രത്വത്തിലുള്ള ഗാനമേളയും ടാലെന്റ്‌റ് ഷോയെ മികവും ഹൃദ്യവുമാക്കി.
എംസി മാരായ അനില്‍ ജനാര്‍ദ്ദനന്‍, ആന്‍സി ശാമുവേല്‍ എന്നിവരുടെ അവതരണങ്ങള്‍ ടാലെന്റ്‌റ് ഷോയെ മികവുറ്റതാക്കി. നൈനാന്‍ മാത്തുള്ള എത്തിച്ചേര്‍ന്ന വിശിഷ്ടതിഥികള്‍ ഉള്‍പ്പെടെ ടാലെന്റ്‌റ് ഷോയില്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പ്രസംഗിച്ചു.
ഫോമാ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍, ജീമോന്‍ റാന്നി, എ സി ജോര്‍ജ്, ജോര്‍ജ് തെക്കേമല, സജി പുല്ലാട് എന്നിവരുള്‍പ്പെടെ ഹൂസ്റ്റണിലെ പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെടെ ധാരാളം പേര് പരിപാടിയില്‍ പങ്കെടുത്തു.
സമയ നിഷ്ഠയോടുകൂടി നടത്തപ്പെട്ട പരിപാടി മൂന്ന് മണിക്കൂറോളം ഉണ്ടായിരുന്നു. സജുമോന്‍ ജോസഫിന്റെയും വിഡിയോ ഡ്രീം മാക്‌സിന്റെയും നേതൃത്വത്തില്‍ എടുത്ത ഫോട്ടോയും വീഡിയോയും തുടര്‍ന്നും പരിപാടി കാണാനും ആസ്വദിക്കാനും വേദിയൊരുക്കി. ഷിനു എബ്രഹാമായിരുന്നു സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിച്ചത്.