യഥാർത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കി വിന്നിപെഗ്ഗിൽ  നിന്നുമുള്ള ഷോർട്ട് ഫിലിം സീരീസ് ' താങ്ക് യു' 

By: 600007 On: Oct 4, 2021, 6:01 AM

യഥാർത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കി കാനഡയിലെ വിന്നിപെഗ്ഗിൽ  നിന്നുമുള്ള ഷോർട്ട് ഫിലിം സീരീസ്  - താങ്ക് യു- വിന്റെ ആദ്യ എപ്പിസോഡ് ഒക്ടോബർ 1 ന് റീലീസ് ചെയ്തു . പൂർണ്ണമായും കാനഡയിൽ ആണ് ഈ മലയാള ഹ്രസ്വ ചിത്ര പരമ്പര ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത് കാനഡയിലെ വിന്നിപെഗ്ഗിൽ നിന്നുമുള്ള ഒരു ഒരു കൂട്ടം മലയാളികൾ ആണ്.  ഈ ഷോർട്ട് ഫിലിം സീരീസ്  സംവിധാനം ചെയ്തിരിക്കുന്നത്  വിന്നിപെഗ്ഗ്‌ മലയാളി ഷെറിൻ ജോസഫ് ചക്കാലക്കൽ ആണ്.