ഐസിസ് തീവ്രവാദി ആഷ്ടൺ ലാർമണ്ട് ജയിൽ മോചിതനാകുന്നു; കർശന നിരീക്ഷണത്തിന് ഉത്തരവ്

By: 600110 On: Apr 22, 2026, 7:57 AM

 

 

ഐസിസ് ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ആഷ്ടൺ ലാർമണ്ട്  ജയിൽ മോചിതനാകുന്നു. കാനഡയിലെ നിയമപ്രകാരം ശിക്ഷാ കാലാവധിയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഇയാളെ വിട്ടയയ്ക്കുന്നത്. എന്നാൽ, ഇയാൾ ഇപ്പോഴും പൊതുസമൂഹത്തിന് ഭീഷണിയാണെന്ന പരോൾ ബോർഡിൻ്റെ മുന്നറിയിപ്പിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് അധികൃതർ.

2015-ൽ നടന്ന വലിയൊരു ഭീകരവിരുദ്ധ ഓപ്പറേഷനിലൂടെയാണ് ലാർമണ്ട് അറസ്റ്റിലായത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന കുറ്റസമ്മതത്തെത്തുടർന്ന് 2016-ൽ ഇയാൾക്ക് 17 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ർയിൽ മോചിതനാകുന്നുണ്ടെങ്കിലും ലാർമണ്ട് ഇപ്പോഴും തീവ്രവാദ ആശയങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് പരോൾ ബോർഡ് ഓഫ് കാനഡ വ്യക്തമാക്കി. കഴിഞ്ഞ മാസം ജയിലിനുള്ളിൽ വെച്ച് സഹതടവുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം ഇയാളുടെ അക്രമസ്വഭാവത്തിന് തെളിവായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. തടവുകാരൻ്റെ മൂക്ക് തകർക്കുകയും നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഇയാൾ തികച്ചും അക്രമാസക്തനാണെന്ന് ബോർഡ് വിലയിരുത്തി.


അതീവ അപകടകാരിയായതിനാൽ കടുത്ത നിബന്ധനകളോടെയാണ് ഇയാളെ പുറത്തിറക്കുന്നത്. കുറ്റവാളികളുമായോ തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തുന്നവരുമായോ യാതൊരു ബന്ധവും പുലർത്താൻ പാടില്ല. ഇയാളുടെ ഫോൺ സംഭാഷണങ്ങളും ഇന്റർനെറ്റ് ഉപയോഗവും സാമ്പത്തിക ഇടപാടുകളും അധികൃതർ നിരന്തരം നിരീക്ഷിക്കും. മേൽനോട്ടത്തിലുള്ള പ്രത്യേക കേന്ദ്രത്തിൽ മാത്രമേ താമസിക്കാൻ അനുവാദമുള്ളൂ. നിർബന്ധിത കൗൺസിലിംഗ്, ചികിത്സാ പരിപാടികൾ എന്നിവയിലും പങ്കെടുക്കണം