ഇറാനുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി യുഎഇ 

By: 600002 On: Apr 21, 2026, 2:23 PM

 

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങണമെങ്കില്‍ വെറും വാക്കുകള്‍ പോരാ എന്നും പ്രവൃത്തിയിലൂടെയാണ് മാറ്റങ്ങള്‍ തെളിയിക്കേണ്ടതെന്നും യുഎഇ. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭീഷണികളും കടന്നാക്രമണങ്ങളും ഒരു പുതിയ യാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. 

തുര്‍ക്കിയില്‍ നടന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ അവലോകനങ്ങളും ഗ്യാരണ്ടികളും ഇല്ലാതെ മുന്‍പത്തെ പോലെയുള്ള ഒരു ബന്ധം ഇനി അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.