തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ടു സാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം; 13 പേര്‍ക്ക് ദാരുണാന്ത്യം 

By: 600002 On: Apr 21, 2026, 1:55 PM

 

 

തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ടു സാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വം ബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. 

തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.