News Courtesy: Rajeev Nair, Edmonton
ഒന്റാരിയോ ബ്രാംപ്റ്റൺ മലയാളി മനോജ് നായർ (40) അന്തരിച്ചു. പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളിൽ വീട്ടിൽ സോമശേഖരൻ നായരുടെയും സരസമ്മ സോമന്റെയും മകനാണ്. എഡ്‌മന്റണിൽ നിന്നും ബ്രാംപ്റ്റണിലേക്ക് മൂന്നു മാസം മുൻപാണ് മനോജ് താമസം മാറിയത്. നല്ലൊരു ഗായകൻ ആയിരുന്ന മനോജ് എൻ.എസ്.എസ് എഡ്‌മന്റന്റെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന മനോജ് നായറിന്റെ കുടുംബം ഖത്തറിൽ ആണ്. മനോജ് നായർ കാനഡയിൽ എത്തിയിട്ട് ഏകദേശം രണ്ടു വർഷമാകുന്നതേ ഉള്ളു.