വാക്‌സിൻ പാസ്പോർട്ട് ലഭിക്കുവാൻ ബൂസ്റ്റർ ഷോട്ട് നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇസ്രായേൽ

By: 600007 On: Oct 3, 2021, 6:47 PM

വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച അല്ലെങ്കിൽ കൊറോണ വൈറസിൽ നിന്ന് അടുത്തിടെ സുഖം പ്രാപിച്ചവർക്ക് മാത്രം വാക്‌സിൻ പാസ്പോർട്ട് നിയന്ത്രിച്ച് ഇസ്രായേൽ. ഇസ്രായേലിൽ എല്ലാ ഇൻഡോർ വേദികളിൽ പ്രവേശിക്കുവാൻ വാക്‌സിൻ പാസ്സ്‌പോർട്ട് ആവശ്യമാണ്.  പുതിയ മാനദണ്ഡം അനുസരിച്ച് ഏകദേശം 2 ദശലക്ഷം ആളുകൾക്ക് വരും ദിവസങ്ങളിൽ നിലവിൽ എടുത്ത വാക്സിനേഷൻ പാസ്‌പോർട്ട് നഷ്ടപ്പെടും എന്നാണ് റിപ്പോർട്ടുകൾ. വാക്‌സിൻ പാസ്പോർട്ട് ലഭിക്കുവാൻ ബൂസ്റ്റർ ഷോട്ട് നിർബന്ധമാക്കിയ ആദ്യത്തെ രാജ്യമാണ് ഇസ്രായേൽ. മൂന്നാമത്തെ ഡോസ് ഇതുവരെ എടുക്കാത്തവർക്ക് ബൂസ്റ്റർ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നടപടിയായി ആണ്ഇസ്രായേലിന്റെ  ഈ നീക്കം വിലയിരുത്തപ്പെടുന്നത്. പുതിയ നിബന്ധനകൾക്ക് സമ്മിശ്ര പ്രതികരണമാണ് ഇസ്രായേലി ജനത നൽകിയിട്ടുള്ളത്.