ആദിത്യ ധര്‍-രണ്‍വീര്‍ സിംഗ് ചിത്രം 'ധുരന്ധര്‍: ദ റിവഞ്ച്' ബോക്‌സ് ഓഫീസില്‍ ഓള്‍ ടൈം റെക്കോര്‍ഡ് കളക്ഷന്‍ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ധുരന്ധര്‍ 2, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷന്‍.