ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ജസ്പൂര്‍ മേഖലയിലെ വനമേഖലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായതെന്നും വിവരമുണ്ട്.
വിമാനം താഴ്ന്ന് പറക്കുകയും മരത്തില്‍ ചെന്നിടിക്കുകയും തകര്‍ന്നു വീഴുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.