പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ആര്‍ട്ടെമിസ് 2 ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ നാസ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ് തുറന്നു. താന്‍ ഒരു മതവിശ്വാസിയല്ലെങ്കിലും, ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ തീവ്രമായ അനുഭവം തന്നെ കരയിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തിയ ഉടന്‍ ഒരു നേവി ചാപ്ലയിനെ (പുരോഹിതന്‍) കാണാന്‍ അദ്ദേഹം ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ വസ്ത്രത്തിലെ കുരിശ് കണ്ടപ്പോള്‍ താന്‍ പൊട്ടിക്കരയുകയും ചെയ്തുവെന്ന് വൈസ്മാന്‍ വെളിപ്പെടുത്തി. പ്രപഞ്ചത്തിന്റെ വിസ്മയവും ഭൂമിയുടെ പ്രത്യേകതയും നേരിട്ട് കണ്ടപ്പോള്‍ ഉണ്ടായ മാനസിക മാറ്റമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ഹൂസ്റ്റണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തു ദിവസം നീണ്ടുനിന്ന അര്‍ട്ടെമിസ് 2 ദൗത്യം കഴിഞ്ഞ ആഴ്ചയാണ് വിജയകരമായി പൂര്‍ത്തിയായത്.