പി പി ചെറിയാന്‍
ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ വില്യം ബ്രയാന്‍ (70) ആണ് കൊല്ലപ്പെട്ടത്. സ്പ്ലീന്‍ നീക്കം ചെയ്യാനുള്ള ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കിടെ ഡോക്ടര്‍ അബദ്ധത്തില്‍ കരള്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും രോഗി ഓപ്പറേറ്റിംഗ് ടേബിളില്‍ വെച്ച് തന്നെ മരിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ അവയവം മാറി നീക്കം ചെയ്തതാണ് മരണകാരണമായത്.
ഫ്‌ലോറിഡയിലെ വാള്‍ട്ടണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി ഡോ. ഷക്‌നോവ്‌സ്‌കിക്കെതിരെ രണ്ടാം ഡിഗ്രി നരഹത്യാ കുറ്റം ചുമത്തി. ഇതിനെത്തുടര്‍ന്ന് 2026 ഏപ്രില്‍ 13-ന് ഇയാളെ അറസ്റ്റ് ചെയ്യുകയും, പിന്നീട് 75,000 ഡോളര്‍ ബോണ്ടില്‍ വിട്ടയക്കുകയും ചെയ്തു. ചികിത്സാ പിഴവിനും മരണത്തിനും കാരണക്കാരനായ ഡോക്ടര്‍ക്കെതിരെ കോടതി കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡോക്ടര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.