പി പി ചെറിയാന്‍
ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാര്‍ത്ഥം 'സ്വര്‍ഗീയ നാദം' സംഘടിപ്പിക്കുന്ന 'സാധു കീര്‍ത്തനം' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കണ്‍സേര്‍ട്ട് ഏപ്രില്‍ 24 വെള്ളിയാഴ്ച നടക്കും. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ (മൂത്തമ്പാക്കല്‍ ഇടയാറന്മുള) കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിന്‍ ആണ് ഈ 'ഫേസ് ടു ഫേസ്' പരിപാടിയില്‍ മുഖ്യാതിഥിയായി എത്തുന്നത്.
പി.വി. വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ജോര്‍ജ് വര്‍ഗീസ് സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും. സണ്ണി, സാജു, ജോമോന്‍, അജി, ഷിബു, തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം ഷീബ, ഷൈനി, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ എന്നിവരും സംഗീത പരിപാടിയില്‍ അണിനിരക്കും.
സാധു കൊച്ചുഞ്ഞ് ഉപദേശി (1883-1945): മലയാളി ക്രൈസ്തവ ലോകത്തെ വിസ്മരിക്കാനാവാത്ത വ്യക്തിത്വമായിരുന്ന മൂത്തമ്പാക്കല്‍ ഇട്ടി വര്‍ഗീസ് (സാധു കൊച്ചുഞ്ഞ് ഉപദേശി) തന്റെ 17-ാം വയസ്സിലാണ് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. തമിഴ്നാട്ടിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അദ്ദേഹം 'സാധു' എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. 'ദുഃഖത്തിന്റെ പാനപാത്രം', 'ക്രൂശിന്മേല്‍ ക്രൂശിന്മേല്‍' തുടങ്ങി ഇന്നും മലയാളികള്‍ പാടുന്ന നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. മാര്‍ത്തോമ്മാ സുവിശേഷക സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഗീതത്തിലൂടെയും വചനപ്രഘോഷണത്തിലൂടെയും സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
തിയതി: ഏപ്രില്‍ 24, വെള്ളിയാഴ്ച,സമയം: 08:15 PM (EST) 07:15 PM (Dallas Time)
05:45 AM (ഇന്ത്യന്‍ സമയം - ശനിയാഴ്ച)
പ്ലാറ്റ്ഫോം: സൂം വഴി തത്സമയം
Meeting ID: 769 374 4841,Passcode: music