മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. 528 പേരില്‍ 298 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 230 പേര്‍ എതിത്ത് വോട്ട് ചെയ്തു. ശനിയാഴ്ച 11 മണി വരെ ലോക്‌സഭ പിരിഞ്ഞു.
ഭരണഘടനാ ഭേദഗതി ബില്ലില്‍ ലോക്‌സഭയിലെ ചര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ മറുപടിക്ക് പിന്നാലെയുമാണ് ബില്ല് വോട്ടനിട്ടത്. ഭരണഘടനാ ഭേദഗതി ബില്‍ ആയതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്‌സഭയില്‍ പാസാവാന്‍. എന്നാല്‍ പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലായിരുന്നു ഇത്.