ഡെൽറ്റ വേരിയന്റ് മൂലമുള്ള കോവിഡ് വ്യാപനം മന്ദഗതിയിൽ ആകുന്നതിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്കയിൽ ഏഴ് ലക്ഷം കടന്നു. വാക്‌സിൻ സ്വീകരിക്കാത്തവരിൽ ഡെൽറ്റ വേരിയന്റ് വഴിയുള്ള വ്യാപനം കടുത്തതിനാലാണ് മരണ സംഖ്യ 700,000 കടന്നത്. മൂന്ന് മാസം കൊണ്ട് ഏകദേശം ഒരു ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്.
.
അമേരിക്കയിലെ മുഴുവൻ ജനസംഖ്യക്കും പൂർണ്ണമായും സ്വീകരിക്കാനുള്ള വാക്‌സിനുകൾ കഴിഞ്ഞ ആറുമാസമായി ലഭ്യമാണ്. ഏകദേശം 70 ദശലക്ഷം പേരാണ് അമേരിക്കയിൽ ഇതു വരെ വാക്‌സിൻ സ്വീകരിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി, ഇപ്പോൾ കോവിഡ് മൂലം ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം സെപ്റ്റംബർ ആദ്യ വാരത്തെ 93,000 ൽ എന്നതിൽ നിന്നും നിന്ന് 75,000 ആയി കുറഞ്ഞിട്ടുണ്ട്. പുതിയ പ്രതിദിന കോവിഡ് കേസുകളുടെ ശരാശരി 112,000 ആയും കുറഞ്ഞിട്ടുണ്ട്.