മനുഷ്യരാശിക്ക് ഭീഷണിയായേക്കാം; പുതിയ AI മോഡലിന്റെ റിലീസ് തടഞ്ഞ് ആന്ത്രോപിക്

By: 600002 On: Apr 18, 2026, 12:47 PM

 

പി പി ചെറിയാന്‍

മനുഷ്യര്‍ക്ക് അതീവ അപകടകാരിയായേക്കാം എന്ന മുന്നറിയിപ്പോടെ തങ്ങളുടെ പുതിയ AI മോഡലായ 'മിത്തോസ്' (Mythos) പുറത്തുവിടുന്നത് ആന്ത്രോപിക് (Anthropic) തടഞ്ഞു. പവര്‍ പ്ലാന്റുകള്‍, ആശുപത്രികള്‍, ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ തുടങ്ങിയ നിര്‍ണ്ണായക സംവിധാനങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഈ മോഡലിന് ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

സോഫ്റ്റ്വെയറുകളിലെ തകരാറുകള്‍ കണ്ടെത്താനും അവ ദുരുപയോഗം ചെയ്യാനും ഏറ്റവും മികച്ച മനുഷ്യ ഹാക്കര്‍മാരെക്കാള്‍ വേഗത്തില്‍ ഈ അകക്ക് സാധിക്കും.

പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം, സുരക്ഷാ പരിശോധനകള്‍ക്കായി ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങി 40-ഓളം പ്രമുഖ കമ്പനികള്‍ക്ക് മാത്രമായി ഈ മോഡല്‍ കൈമാറും.

സാങ്കേതിക മുന്നേറ്റം രാജ്യങ്ങളുടെ സുരക്ഷയെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കുമോ എന്ന ഭീതിയിലാണ് വിദഗ്ധര്‍.

അറിവ് വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍, സാങ്കേതികവിദ്യയും അപകടസാധ്യതയും തമ്മിലുള്ള ദൂരം കുറയുന്നതിന്റെ സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.