പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഇറാന്‍-അമേരിക്ക സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും തുറന്നുകൊടുത്തു. ഇതേത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ 9.4 ശതമാനം വന്‍ ഇടിവ് രേഖപ്പെടുത്തി. ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്.
അമേരിക്കന്‍ ഓഹരി വിപണിയായ എസ് ആന്‍ഡ് പി 500 റെക്കോര്‍ഡ് ഉയരത്തിലെത്തി. ഡൗ ജോണ്‍സ് 868 പോയിന്റ് ഉയര്‍ന്നു. ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കുമെന്നും പലിശനിരക്കുകളില്‍ ഇളവുണ്ടാക്കുമെന്നും നിക്ഷേപകര്‍ കരുതുന്നു.
കടലിടുക്ക് തുറന്നെങ്കിലും, ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള കാര്യങ്ങളില്‍ ധാരണയാകുന്നത് വരെ ഇറാനിയന്‍ കപ്പലുകള്‍ക്കുമേലുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.