സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഇംഗ്ലണ്ടില്‍ കോവിഡ് കേസുകളില്‍ വര്‍ധന

By: 600007 On: Oct 2, 2021, 1:50 AM

    
ഇംഗ്ലണ്ടില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിനു പിന്നാലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍. സ്‌കൂള്‍ കുട്ടികളിലാണ് കോവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടണിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. പിന്നീട് സെപ്തംബര്‍ 25ന് അവസാനിച്ച ആഴ്ചയിലാണ് കേസുകള്‍ കുത്തനെ കൂടാന്‍ തുടങ്ങിയത്. കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ പകര്‍ച്ചവ്യാധി വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

സെക്കണ്ടറി സ്‌കൂള്‍ കുട്ടികളില്‍ പരിശോധനയ്ക്ക് വിധേയരാവുന്ന 25ല്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. ഇംഗ്ലണ്ടില്‍ 85ല്‍ ഒന്ന് എന്ന നിരക്കിലാണ് ആളുകളില്‍ രോഗം സ്ഥിരീകരിക്കുന്നത്. തൊട്ടുമുന്‍പുള്ള ആഴ്ച ഇത് 90ല്‍ ഒന്ന് എന്ന നിരക്കിലായിരുന്നു.

Content Highlights: Covid Infections In Children Rise In UK Month After Schools Reopened