ന്യൂജേഴ്സിയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അനലീലിയ മെജിയയ്ക്ക് ചരിത്ര വിജയം

By: 600002 On: Apr 17, 2026, 3:26 PM



 

പി പി ചെറിയാന്‍

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ 11-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അനലീലിയ മെജിയ  വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോ ഹാത്തവേയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മിിക്കി ഷെറില്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഈ വോട്ടെടുപ്പ്.

ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ലാറ്റിന വംശജയാണ് മെജിയ.

സെനറ്റര്‍ ബേണി സാന്‍ഡേഴ്സിന്റെ മുന്‍ രാഷ്ട്രീയ ഉപദേശകയായ അവര്‍, സാര്‍വത്രിക ആരോഗ്യ പരിരക്ഷ, മിനിമം വേതനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ പുരോഗമനപരമായ നയങ്ങളുടെ വക്താവാണ്.
നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം.