കാനഡയിൽനിന്ന് അമേരിക്കയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാനുള്ള പുതിയ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് അനുമതി നൽകി ഡോണാൾഡ് ട്രംപ്

By: 600110 On: Apr 17, 2026, 8:36 AM

കാനഡയിൽനിന്ന് അമേരിക്കയിലേക്ക് കൂടുതൽ എണ്ണ എത്തിക്കാനുള്ള പുതിയ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അനുമതി നൽകി." എൻബ്രിഡ്ജ് കമ്പനിയുടെ നേതൃത്വത്തിൽ നോർത്ത് ഡക്കോട്ട, മിഷിഗൺ അതിർത്തികളിലൂടെയുള്ള എണ്ണനീക്കം വർദ്ധിപ്പിക്കാനാണ് ഈ തീരുമാനം.

പുതിയ കരാർ പ്രകാരം നോർത്ത് ഡക്കോട്ടയിൽ പുതിയ പൈപ്പ്‌ലൈൻ കേന്ദ്രങ്ങൾ നിർമ്മിക്കാനും നിലവിലുള്ളവയുടെ ശേഷി കൂട്ടാനും അനുമതി ലഭിച്ചു. 2027-ഓടെ പ്രതിദിനം ഒന്നര ലക്ഷം ബാരൽ എണ്ണ അധികമായി അമേരിക്കയിലെത്തിക്കാൻ ഇതിലൂടെ സാധിക്കും. ഇത് പൂർണ്ണമായും സ്വകാര്യ മേഖലയിലെ വികസന പദ്ധതിയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറുകളുടെ ഭാഗമല്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

ആൽബർട്ടയിലെ എണ്ണ വിഭവങ്ങൾ അമേരിക്കയെ സംബന്ധിച്ച് വലിയ ലാഭകരമാണെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. 2028-ഓടെ പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ കാനഡയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വലിയ തോതിൽ വർദ്ധിക്കും. അമേരിക്കൻ വിപണിയിൽ കനേഡിയൻ എണ്ണയ്ക്കുള്ള പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.