ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

By: 600007 On: Oct 2, 2021, 1:39 AM

ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെ നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണ്ടിവരും. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇന്ത്യക്കാര്‍ക്കായി യുകെ ഭരണകൂടം സമാനമായ ക്വാറന്റീന്‍ മാനദണ്ഡം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും തീരുമാനം മാറ്റാന്‍ യുകെ ഭരണകൂടം തയാറായിരുന്നില്ല. ഇന്ത്യ പൗരന്മാര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യു.കെ തയാറായിരുന്നില്ല. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു.കെയ്ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.