രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികളുടെ പേരുമാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍. സാര്‍ത്ഥക് നാം അഭിയാന്‍ എന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ, അപകീര്‍ത്തിപരമോ അര്‍ത്ഥമില്ലാത്തതോ ആയ പേരുകള്‍ മാറ്റി പുതിയ പേര് നല്‍കാനാണ് ഈ പദ്ധതിയില്‍ കൂടി രാജസ്ഥാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ഷേരു, ഷൈത്താന്‍, ടിങ്കു, കാലു തുടങ്ങി പേരുകള്‍ക്ക് മാറ്റി, പകരം അര്‍ത്ഥവത്തായ പേര് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വ്യക്തമല്ലാത്തതും നെഗറ്റിവിറ്റിയുള്ളതുമായ ഇത്തരം പേരുകള്‍ കുട്ടികളുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.