ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടര്‍ന്നാല്‍ അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്ന് ഇറാന്‍. ഇറാന്റെ പത്ത് എണ്ണക്കപ്പലുകള്‍ തടഞ്ഞെന്നാണ് അമേരിക്കയുടെ അവകാശവാദം. അമേരിക്ക-ഇറാന്‍ രണ്ടാംവട്ട ചര്‍ച്ചയുടെ ഭാഗമായി പാക് സൈനികമേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇറാനിലെത്തി. അമേരിക്ക നാവികഉപരോധം തുടര്‍ന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും ചെങ്കടലിലും കപ്പലുകളെ തടയുമെന്നും അമേരിക്കയുടെ യുദ്ധക്കപ്പല്‍ മുക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.
റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് അനുവദിച്ചിരുന്ന ഇളവുകള്‍ നീട്ടില്ലെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഏപ്രില്‍ 11ന് അവസാനിച്ചിരുന്നു.