യാത്രക്കാര്‍ക്ക് തിരിച്ചടിയായി വന്‍ നിരക്ക് വര്‍ദ്ധന; ലോകകപ്പ് ഗതാഗതത്തില്‍ ഫിഫ ഇടപെടണമെന്ന് ആവശ്യം

By: 600002 On: Apr 16, 2026, 10:29 AM



 

പി പി ചെറിയാന്‍ 

ന്യൂജേഴ്സി: 2026 ലോകകപ്പ് മത്സരങ്ങള്‍ക്കായി ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവര്‍ക്ക് വന്‍ തുക യാത്രാക്കൂലി നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, കടുത്ത വിയോജിപ്പുമായി ഗവര്‍ണര്‍ മൈക്കി ഷെറില്‍. നിലവില്‍ 12.90 ഡോളറുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്ക് മത്സരദിവസങ്ങളില്‍ 100 ഡോളറായി ഉയര്‍ത്താനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.

ലോകകപ്പിലൂടെ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഫിഫ തന്നെ ഈ അധികച്ചെലവ് വഹിക്കണമെന്നും, ഭാരം സാധാരണക്കാരുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗതാഗത സൗകര്യങ്ങള്‍ക്കായി ട്രംപ് ഭരണകൂടം 100 മില്യണ്‍ ഡോളര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും, ടിക്കറ്റ് നിരക്കിലെ 775 ശതമാനത്തോളം വരുന്ന വര്‍ദ്ധനവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ ഭരണകൂടം ഉണ്ടാക്കിയ കരാറിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഫിഫ തയ്യാറാകണമെന്ന് സെനറ്റര്‍ ചക്ക് ഷുമറും ആവശ്യപ്പെട്ടു.