സി.ഡി.സി തലപ്പത്തേക്ക് എറിക്ക ശ്വാര്‍ട്സ്; വൈറ്റ് ഹൗസ് നടപടികള്‍ ആരംഭിച്ചു

By: 600002 On: Apr 16, 2026, 9:32 AM

 

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഏജന്‍സിയായ സി.ഡി.സി ഡയറക്ടറായി മുന്‍ ഡെപ്യൂട്ടി സര്‍ജന്‍ ജനറല്‍ എറിക്ക ശ്വാര്‍ട്സിനെ നിയമിക്കാന്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സൂസന്‍ മോനാരെസ് പുറത്തായതിനെത്തുടര്‍ന്ന് സി.ഡി.സിയില്‍ സ്ഥിരമായൊരു നേതൃത്വം ഉണ്ടായിരുന്നില്ല.

ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറും എറിക്കയുടെ പേര് നിര്‍ദ്ദേശിച്ചതായാണ് സൂചന. നിലവില്‍ വാക്‌സിന്‍ നയങ്ങളിലും ബജറ്റ് വെട്ടിക്കുറയ്ക്കലിലും കെന്നഡിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പൊതുജനാരോഗ്യ രംഗത്ത് മികച്ച പരിചയസമ്പത്തുള്ള എറിക്കയുടെ നിയമനം സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഡെപ്യൂട്ടി സര്‍ജന്‍ ജനറലായിരുന്ന എറിക്ക, കോസ്റ്റ് ഗാര്‍ഡില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കുന്നതോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.