ഒമാഹയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: യുവതി പൊലീസിന്റെ വെടിയേറ്റു മരിച്ചു

By: 600002 On: Apr 16, 2026, 9:15 AM

 

പി പി ചെറിയാന്‍ 

 

ഒമാഹ (നെബ്രാസ്‌ക): വാള്‍മാര്‍ട്ടില്‍ നിന്ന് കത്തി മോഷ്ടിച്ച് മൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. നോമി ഗുസ്മാന്‍ (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ 14 ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ നിന്ന് മോഷ്ടിച്ച കത്തിയുമായി കുഞ്ഞിരുന്ന ഷോപ്പിംഗ് കാര്‍ട്ടുമായി പുറത്തേക്ക് വരികയായിരുന്ന യുവതിയെ പൊലീസ് തടഞ്ഞു. കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കുഞ്ഞിന്റെ മുഖത്ത് കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചതോടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി നിലവില്‍ സുരക്ഷിതനാണ്.