യുഗ്പുരുഷ് നാടക പ്രദര്‍ശനം ഒക്ടോബര്‍ 2 ന് 

By: 600007 On: Oct 2, 2021, 1:28 AM

മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനാഘോഷത്തിന്റെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി വിദേശ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ യുഗ്പുരുഷ്: മഹാത്മാസ് മഹാത്മ എന്ന നാടകം പ്രദര്‍ശിപ്പിക്കുന്നു. ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധരംപൂര്‍ അവതരിപ്പിക്കുന്ന നാടകം മഹാത്മാ ഗാന്ധിയും ശ്രീമദ് രാജ്ചന്ദ്രയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ കഥയാണ് പറയുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നാടകം രണ്ട് മഹാരഥന്മാരുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മഹാത്മാ ഗാന്ധിയും അദ്ദേഹത്തിന്റെ ആത്മീയ ഗുരുവുമായ ശ്രീമദ് രാജ്ചന്ദ്രയും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഓണ്‍ലൈനായി കാണാന്‍ ഐസിസിആറിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക. ഒക്ടോബര്‍ രണ്ടിന്  0800 hrs (IST) നും 07.30 pm (PST) നുമാണ് അവതരണം. വെബ് ലിങ്ക് https://www.youtube.com/channel/UCUO39Cx_FoYl5RL0HNsmU2Q 

യുഗ്പുരുഷിന്റെ തിയേറ്ററിക്കല്‍ പ്രൊമോ കാണാന്‍ സന്ദര്‍ശിക്കുക https://www.youtube.com/watch?v=rDDRzqU0oe0.

Content highlight: Yugpurush: Mahtma’s Mahatma’, an award-winning play