ജോജോ തറയില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഒത്തുകൂടിയ കനാനായ മക്കള്‍ നിലവിലെ കോടതി വിധി തള്ളിക്കളയുകയും കോട്ടയം രൂപതാ മെത്രാന്റെ അനാസ്ഥ മൂലം ഈ വിധി ചോദിച്ചു വാങ്ങിയതാണ് എന്ന ആശയത്തോട് കൂടുതല്‍ പേരും സംസാരിക്കുകയും ഇനിയും കൂടുതല്‍ പണം മുടക്കി അപ്പീലിന് പോകുന്നതില്‍ യാതൊരു കഴമ്പും ഇല്ല എന്നും അഭിപ്രായപ്പെട്ടു.
കൊടുത്തിരിക്കുന്ന അഫിഡാവിറ്റ് മാറ്റാതെ യാതൊരു കാരണവശാലും അപ്പീലിനു പോയാല്‍ വിജയിക്കില്ല എന്ന് എല്ലാവരും തന്നെ സംസാരിച്ചു. ക്‌നാനായ സമൂഹത്തിലെ മക്കള്‍ ചേര്‍ന്നു കോട്ടയം രൂപതാ നേതൃത്വം എടുത്ത നടപടിയെ അപലപിക്കുകയും മെത്രാപ്പോലീത്ത തല്‍സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതാണ് ഈ അവസരത്തില്‍ ഉചിതം എന്നും അഭിപ്രായം വന്നു. ക്‌നാനായ മക്കളുടെ മുഖമുദ്രയായ 'ജന്മവും കര്‍മ്മവും' അംഗീകരിക്കാത്ത ആത്മീയ നേതൃത്വതെത അംഗീകരിക്കേണ്ട എന്ന് പ്രമേയം തദവസരത്തില്‍ പാസാക്കുകയും ചെയ്തു.
ജോജോ തറയില്‍, ഫില്‍സ് മാത്യു മാപ്പിളശ്ശേരി, ജിമ്മി കുന്നശ്ശേരി, ഷിജു കണ്ണച്ചാന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.