ബിസിയിൽ വിന്റർ ടയർ നിയന്ത്രണങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ 

By: 600007 On: Oct 1, 2021, 8:12 PM

 
മിക്ക ബ്രിട്ടീഷ് കൊളംബിയ ഹൈവേകളിലും വിന്ററിൽ യാത്രാ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും വിന്റർ ടയറുകൾ നിർബന്ധമാണ്. 2021 ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ മുതൽ ആണ് വിന്റർ ടയർ നിയന്ത്രണങ്ങൾ തുടങ്ങുന്നത്.  

നോർത്തിലെ ഹൈവേകൾ, ഇന്റീരിയറിലെ ഹൈവേകൾ, സൗത്ത് കോസ്റ്റിലെ ചില ഹൈവേകൾ,  
ഹൈവേ 4, 14, 28 എന്നിവ ഉൾപ്പെടെ വാൻകൂവർ ഐലൻഡിലെ ചില ഹൈവേകളുടെ ഭാഗങ്ങൾ എന്നീ ഹൈവേകളിൽ യാത്ര ചെയ്യുവാൻ വിന്റർ ടയർ ആവശ്യമാണെന്ന് ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു. 

എം+എസ് (M+S) അല്ലെങ്കിൽ സ്നോഫ്ലേക്ക് സിംബൽ ഉള്ള  കുറഞ്ഞത് 3.5 മില്ലീമീറ്റർ ട്രെഡ് ഡെപ്ത് ഉള്ള ടയറുകളെ ആണ് ഉചിതമായ വിന്റർ ടയർ ആയി കണക്കാക്കുന്നത്. വിന്റർ ടയറുകൾ പ്രവിശ്യാടിസ്ഥാനത്തിൽ നിർബന്ധമല്ലെങ്കിലും, ഭൂരിഭാഗം ബി.സി. ഹൈവേകളിലും ആവശ്യമാണ്. ശരിയായ വിന്റർ ടയറുകൾ ഉപയോഗിക്കാത്തവർക്ക് 121 ഡോളർ പിഴ ലഭിക്കാമെന്ന് ഗവണ്മെന്റ് അറിയിച്ചു .

ഒക്ടോബർ 1, 2021 മുതൽ, കൊമേർഷ്യൽ വാഹനങ്ങൾക്ക് ബിസിയിലെ മിക്ക റൂട്ടുകളിലും റോഡരികിലെ അടയാളങ്ങൾക്ക് അനുസരിച്ച്  ചെയിനുകൾ കരുത്തേണ്ടതാണ്.  വിന്റർ ടയറിന്റെയും ചെയിൻ ഉപയോഗവും ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെ ആണ് പ്രാബല്യത്തിൽ ഉണ്ടാവുക. കൂടുതൽ വിവരങ്ങൾ https://drivebc.ca/ എന്ന ലിങ്കിൽ ലഭ്യമാണ്