കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും മാസ്ക് നിർബന്ധമാക്കി ബി.സി. അടുത്തിടെ അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. നേരത്തെ ഗ്രേഡ് 4 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മാസ്കിംഗ് ആവശ്യമുണ്ടായിരുന്നുള്ളു. പുതിയ നിയമം ഒക്ടോബർ 4 തിങ്കളാഴ്ച മുതൽ ആണ് പ്രാബല്യത്തിൽ വരിക. ഒക്ടോബർ 4 മുതൽ വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിലും ബസിലും ഉൾപ്പെടെ സ്കൂളിൽ മാസ്ക് ധരിക്കേണ്ടതാണ്.