വിജയ് ചിത്രം 'ജനനായകന്‍' ഓണ്‍ലൈനില്‍ ചോര്‍ന്ന സംഭവത്തില്‍ ആറ് പേരെ തമിഴ്‌നാട് സൈബര്‍ ക്രൈം വിംഗ് അറസ്റ്റ് ചെയ്തു. ആറ് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ പരാതിയെത്തുടര്‍ന്നെടുത്ത കേസിലാണ് അറസ്റ്റ്.
ചിത്രം പ്രചരിപ്പിച്ച 300 ഓളം ലിങ്കുകള്‍ നീക്കം ചെയ്തു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടെയും ഐടി ആക്ടിന്റെയും പകര്‍പ്പവകാശ നിയമത്തിന്റെയും സിനിമാറ്റോഗ്രഫി ആക്ടിന്റേയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് സംസ്ഥാന സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെന്റര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.