പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി/ഇസ്ലാമാബാദ്: ഇറാനുമായുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പരാജയപ്പെട്ടു. ഏഴ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പാകിസ്ഥാനില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കരാറിലെത്താന്‍ ഇരുപക്ഷത്തിനും സാധിച്ചില്ല.
ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന് ജെ.ഡി. വാന്‍സ് പറഞ്ഞു.
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകള്‍ ഇറാന്‍ തള്ളുകയായിരുന്നു. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ, വരും ദിവസങ്ങളില്‍ ഇറാനെതിരെയുള്ള സൈനിക നീക്കം അമേരിക്ക ശക്തമാക്കിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനും അമേരിക്കയും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.