കര്‍ശനമായ കൂടുതല്‍ നിയന്ത്രണങ്ങളുമായി പരിഷ്‌കരിച്ച ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഇന്ത്യയില്‍ വിപുലപ്പെടുത്തി ഇന്‍സ്റ്റഗ്രാം. 13 വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന സിനിമകളുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ അവരുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.
പുതിയ അപ്‌ഡേറ്റ് പ്രകാരം, 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിംഗിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാര്‍ക്ക് ഈ സെറ്റിംഗ് സ്വന്തമായി മാറ്റാന്‍ കഴിയില്ല. ഇതില്‍ നിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി.