നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി; സംഘത്തിലെ മൂന്ന്‌പേര്‍ ബീഹാറില്‍ പിടിയില്‍

By: 600002 On: Apr 11, 2026, 2:21 PM



 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘത്തിലെ മൂന്ന്‌പേര്‍ ബീഹാറില്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ബക്‌സര്‍ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ കേസിലെ പ്രധാന പ്രതി അമന്‍ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റ് രണ്ട് പ്രതികളുടെ വിവരങ്ങള്‍ ലഭിക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. 

കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.