യുഎഇയുടെ മധ്യസ്ഥതയില്‍ തടവുകാരെ കൈമാറി റഷ്യയും ഉക്രെയ്‌നും. ഇരുഭാഗത്ത് നിന്നും 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളഡമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു.
തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും 2022 മുതല്‍ റഷ്യയുടെ തടവിലായിരുന്നു. ഇതില്‍ സൈനികരും അതിര്‍ത്തി രക്ഷാ സേനാംഗങ്ങളും ഏഴ് സാധാരണക്കാരും ഉള്‍പ്പെടുന്നു. ഈസ്റ്റര്‍ പ്രമാണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ച 32 മണിക്കൂര്‍ വെടിനിര്‍ത്തലിന് പിന്നാലെയാണ് കൈമാറ്റം നടന്നത്.