മകനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിന് അമ്മയെ തീകൊളുത്തി: യുവാവ് പിടിയില്‍

By: 600002 On: Apr 11, 2026, 1:44 PM


 

പി പി ചെറിയാന്‍

ടെന്നസി: തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിന് അമ്മയുടെ ശരീരത്തില്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെന്നസിയിലെ വാഷിംഗ്ടണ്‍ കൗണ്ടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 32-കാരനായ ഡസ്റ്റിന്‍ ടൈലര്‍ മാച്ചന്‍ ആണ് പിടിയിലായത്.

വീടിന് തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് പൂര്‍ണ്ണമായും അഗ്‌നിക്കിരയായ വീടാണ്. വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഷെരീഫ് അറിയിച്ചു. അമ്മയുടെ ദേഹത്തും വീടിനുള്ളിലും ഇയാള്‍ ഗ്യാസോലിന്‍ ഒഴിക്കുകയായിരുന്നു. ഫോണ്‍ തകര്‍ത്തതിനാല്‍ അയല്‍വീട്ടില്‍ ഓടിയെത്തിയാണ് പരിക്കേറ്റ യുവതി പോലീസിനെ വിവരമറിയിച്ചത്.

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ മുമ്പും അമ്മയെ ഉപദ്രവിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.